ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി സൈന്യം. ജമ്മു എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ജമ്മു കശ്മീരിലെ സൈനിക താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ജൂണ്‍ 27നാണ് ജമ്മുവില്‍ ഇരട്ട സ്‌ഫോടനം നടന്നത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ സൈനിക താവളങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ എത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് തവണയാണ് വിവിധയിടങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി സാംബ ജില്ലയിലുള്ള ബിര്‍പൂരില്‍ ഡ്രോണെന്ന് തോന്നിപ്പിക്കുന്ന പറക്കുന്ന വസ്തുവിനെയും കണ്ടെത്തിയിരുന്നു.
അതേസമയം, ശ്രീനഗറില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡ്രോണ്‍ ഉപയോഗിക്കുന്നതിനും കൈവശം വെയ്ക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡ്രോണ്‍ കൈവശമുള്ളവര്‍ സമീപത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് വ്യക്തമാക്കി കളക്ടര്‍ ഉത്തരവിറക്കി.
Post Your Comments