Latest NewsNewsIndia

വിവാഹ വാ​ഗ്ദാനം നല്‍കി മതം മാറ്റി, പിന്നാലെ പീഡനം, അസഭ്യം പറയല്‍: മറ്റൊരു യുവതിയെ വിവാഹം കഴിച്ചു, പരാതി

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയാണ് പരാതി നൽകിയത്

ലഖ്നൗ: പ്രണയത്തിനു പിന്നാലെ വിവാഹ വാഗ്ദാനം നൽകി കാമുകൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. തന്നെ ബലാത്സംഗം ചെയ്യുകയും മതം മാറ്റാന്‍ ശ്രമിച്ചെന്നുമാണ് ഉത്തർ പ്രദേശ് സ്വദേശിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറിലാണ് സംഭവം.

read also: കോവിഡിനെതിരെ പ്രതിരോധക്കോട്ട തീര്‍ത്ത് ഇന്ത്യ: ആകെ വാക്‌സിനേഷന്‍ 35 കോടി കടന്നു

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വിവാഹം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. ബുലന്ദ്ഷെഹര്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പീഡനം, അസഭ്യം പറയല്‍, മതപരിവര്‍ത്തനം, പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കെതിരായ അക്രമം എന്നിവയ്ക്കാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button