Latest NewsKeralaNews

സ്വർണ്ണക്കടത്ത് സംഘവുമായി ടി പി വധക്കേസ് പ്രതികൾ ബന്ധപ്പെട്ടത് സർക്കാരിന്റെ ഒത്താശയോടെ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ജയിലിൽ കഴിയുന്ന ടി.പി. വധക്കേസ് പ്രതികൾ അധികൃതരുടെ അനുമതിയില്ലാതെ സ്വർണക്കടത്ത് സംഘവുമായി എങ്ങനെ ബന്ധപ്പെടും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജയിലിൽ കഴിയുന്ന ടി.പി. വധക്കേസ് പ്രതികൾ അധികൃതരുടെ അനുമതിയില്ലാതെ സ്വർണക്കടത്ത് സംഘവുമായി എങ്ങനെ ബന്ധപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു.

Read Also: കിറ്റെക്‌സില്‍ ഏത് നിയമലംഘനങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്ന വിശദാംശങ്ങള്‍ പുറത്തുവിടണം, സത്യം ജനങ്ങള്‍ അറിയണം

സ്വർണക്കടത്ത് സംഘവുമായി ടി.പി. വധക്കേസ് പ്രതികൾ ബന്ധപ്പെട്ടത് സർക്കാർ ഒത്താശയോടെയാണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ടി പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം തട്ടിയെടുക്കാൻ സഹായിച്ചുവെന്ന് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട അർജുൻ ആയങ്കി കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.

ഒളിവിൽ കഴിയാനും ടി.പി വധക്കേസ് പ്രതികൾ സഹായിച്ചിട്ടുണ്ടെന്നും അർജുൻ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളിൽ ശനിയാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Read Also: ‘നിന്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം, നിന്നെ ചൂരൽ കൊണ്ടും’: പരാതി പറയാൻ വിളിച്ച കുട്ടിയോട് മുകേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button