കണ്ണൂര്‍: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ അന്വേഷണം ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും നീങ്ങുമ്പോള്‍ കാലങ്ങളായി പ്രതികളെ സംരക്ഷിക്കുന്ന പാർട്ടി പാരമ്പര്യമാണ് വെളിപ്പെടുന്നത്. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിലേക്ക് അന്വേഷണം നീങ്ങിയതോടെ പാർട്ടിയെ അത് കളങ്കപ്പെടുത്തുമോ എന്നതാണ് ആശങ്കയായി തുടരുന്നത്.
അറസ്റ്റിലായ അര്ജുന് ആയങ്കിയില്‍ നിന്ന് ടി.പി കേസ് പ്രതികളുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കണ്ണൂരിലെത്തിയ കസ്റ്റംസ് സംഘം കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്. ഇതിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുമുണ്ട്.
പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പ്രതികളെ കണ്ടെത്തുമ്പോൾ മുഖം രക്ഷിക്കാനാവാതെ നിൽക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടി. കേസിൽ ഉള്ളപ്പെട്ടവരും പാർട്ടിയുമായി ബന്ധമില്ലെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുമ്പോഴും അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നതിൽ പാർട്ടിയ്ക്ക് വലിയ ആശങ്കയുണ്ട്.
Post Your Comments