Latest NewsNewsInternational

ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കോട്ടയം : കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് ജർമനിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ മരിച്ച നിലയിൽ കാണപ്പെട്ടത്. ജർമ്മനിയിലെ കീല്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഡിപ്പാര്‍ട്മെന്റില്‍ മെഡിസിന്‍ ലൈഫ് സയന്‍സ് വിദ്യാര്‍ഥിയായിരുന്നു നികിത.

Read Also : സ്മാർട്ട് ഫോൺ വാങ്ങാനുള്ള സർക്കാരിന്റെ ‘വിദ്യാതരംഗിണി’ പദ്ധതി രാഷ്​ട്രീയക്കാരുടെ മക്കള്‍ക്ക് മാത്രമെന്ന് ആക്ഷേപം 

ഒന്‍പത് മാസം മുന്‍പാണ് നികിത മെഡിക്കൽ ലൈഫ് സയൻസ് ഉപരി പഠനത്തിനായി ജര്‍മനിയിലേക്ക് പോയത്. നികിതയെ കാണാത്തതിനെത്തുടര്‍ന്ന് സഹപാഠികൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ചനിലയില്‍ കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജർമ്മനിയിലെ പൊലീസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് ബന്ധുക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button