NattuvarthaLatest NewsKeralaNews

ഇടുക്കിയിലെ ആറു വയസുകാരിയുടെ മരണം കൊലപാതകം: 22കാരൻ പോലീസ് കസ്റ്റഡിയിൽ

ബുധനാഴ്ച പകൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. മരണത്തിനുമുന്‍പ് പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് ലഭ്യമായ വിവരം. പ്രദേശവാസികളെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരം പോലീസിന് ലഭിച്ചത്.

ചുരക്കുളം എസ്റ്റേറ്റിലെ കണ്ണൻ-പ്രേമലത ദമ്പതികളുടെ ഇളയ മകളായ ഹർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പകൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് വീട്ടിലെത്തിയ സഹോദരനാണ് പെൺകുട്ടിയെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button