
പാലക്കാട് : കോട്ടായി സർക്കാർ ഹയർസെക്കന്ററി സ്‌കൂളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി ചിലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. ചെന്നെയിലുള്ള സ്വകാര്യ കമ്പനിയ്ക്കാണ് നിർമ്മാണ കരാർ.
കെട്ടിടത്തിന്റെ ഷെയ്ഡിനായി വാർത്ത ഭാഗം ഉൾപ്പെടെയാണ് നിലം പതിച്ചത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്നാണ് ആരോപണം. രാത്രിയായതിനാൽ തൊഴിലാളികൾ ആരും തന്നെ സമീപത്ത് ഉണ്ടായിരുന്നില്ല. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.
Post Your Comments