ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ പുരോഗതി ഡ്രോൺ വഴി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്ന ലൈറ്റ് ഹൗസ് പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി വിലയിരുത്തിയത്. ഒരു വർഷം കൊണ്ട് ആയിരം വീടുകൾ നിർമ്മിക്കുക എന്നതാണ് കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം ജനുവരി ആദ്യമാണ് പ്രധാനമന്ത്രി ലൈറ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിലവിൽ ആറ് സ്ഥലങ്ങളിൽ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. മറ്റ് വീടുകളെ അപേക്ഷിച്ച് ഈ വീടുകൾക്ക് താരതമ്യേന ചെലവ് കുറവാണെന്നുള്ളതാണ് ഒരു സവിശേഷത.
രാജ്‌കോട്ട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, റാഞ്ചി, അഗർത്തല എന്നിവിടങ്ങളിലാണ് വീട് നിർമ്മാണം നടക്കുന്നത്. രാജ്‌കോട്ടിൽ നിർമ്മിക്കുന്ന വീടുകളിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് സാങ്കേതിക വിദ്യയാണ്. പ്രകൃതി ദുരന്തങ്ങൾ ഇത്തരം കെട്ടിടങ്ങളെ ബാധിക്കില്ലെന്നും വിദഗ്ധർ പറയുന്നു.
Read Also : തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
വ്യത്യസ്ത നഗരങ്ങളിലായി ആയിരക്കണക്കിന് വീടുകളുടെ നിർമ്മാണ പ്രവൃത്തികളാണ് നിലവിൽ ആറിടത്തും പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയിലൂടെ വീട് നിർമ്മാണം കൂടുതൽ വേഗത്തിലാക്കുകയാണ് കേന്ദ്രസർക്കാർ. കൂടാതെ വിദ്യാർത്ഥികൾക്കും, ശിൽപ്പികൾക്കും, എഞ്ചിനീയർമാർക്കും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാനും പ്രയോഗവത്കരിക്കാനും ഇത് സഹായകമാവുമെന്നാണ് വിലയിരുത്തൽ.
Post Your Comments