KeralaLatest NewsNewsIndia

‘ചന്ദന മരം ഒഴിച്ച് ബാക്കിയെല്ലാം മുറിച്ചോ’: വിവാദ മരം മുറിക്ക് അനുമതി നൽകിയത് കർഷകരെ രക്ഷിക്കാനെന്ന് വിചിത്ര വാദം

തിരുവനന്തപുരം: വിവാദ മുട്ടിൽ മരം മുറി ഉത്തരവിന് നിർദേശം നൽകിയത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ചന്ദന മരം ഒഴിച്ചുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഇ ചന്ദ്രശേഖരന്റെ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. ഇതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കി. കർഷക താൽപ്പര്യമാണ് അന്ന് മുന്നിൽ കണ്ടെതെന്ന വാദമാണ് സർക്കാർ സംവിധാനങ്ങളിൽ നിന്നും പുറത്തുവരുന്നത്.

ചന്ദനം ഒഴിച്ചുള്ള മരങ്ങൾ മുറിക്കാനായിരുന്നു ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. തെളിവ് സഹിതം പുറത്തുവന്നതോടെ മരംമുറി ഉത്തരവ് ന്യായീകരിച്ച് ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. കർഷകരെ രക്ഷിക്കാനാണെന്നും കർഷകരുടെ താൽപ്പര്യം പരിഗണിച്ചാണ് ഇത്തരമൊരു ഉത്തരവിറക്കിയത്തെന്നുമാണ് ചന്ദ്രശേഖരൻ പറയുന്നത്.

Also Read:ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കുറിപ്പ് 2020 ഒക്ടോബർ 5 ന് തയ്യാറാക്കിയതാണ്. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുണ്ടായിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് മന്ത്രി കുറിപ്പ് പുറത്തിറക്കിയത്. നിയമോപദേശത്തിന് പോലും കാത്തു നിൽക്കാതെയായിരുന്നു റവന്യു മന്ത്രിയുടെ ഈ നടപടികൾ. മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ കുറിപ്പ് അടങ്ങിയ ഫയൽ മാതൃഭൂമി ന്യൂസ്‌ ആണ് പുറത്തു വിട്ടത്. ഇതോടെ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള എല്ലാ നീക്കങ്ങളും വെളിച്ചത്ത് വരികയാണ്.

അതേസമയം മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാൻ വനംവകുപ്പ് പാസ് നൽകിയെന്ന് കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് കണ്ടെത്തൽ. ഉത്തരവ് റദ്ദാക്കിയിട്ടും മരം മുറി തകൃതിയായി നടക്കുന്നുണ്ടെന്ന് അറിയുമ്പോൾ അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പങ്ക് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button