
കണ്ണൂർ: കണ്ണൂരിൽ ഒൻപത് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ചാലാട് കുഴിക്കുന്നിൽ രാജേഷിന്റെ മകൾ അവന്തികയെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിന്റെ പരാതിയിൽ കുട്ടിയുടെ അമ്മ വാഹിദയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് അവന്തികയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അബോധാവസ്ഥയിലായിരുന്നു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
Post Your Comments