കോങ്ങാട്: നിരവധി ജില്ലകളിൽ വിവാഹ തട്ടിപ്പും സ്ത്രീപീഡനവും നടത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡിഷ വാരപ്പട സാഹി വില്ലേജ് ചിക്കബലി കണ്ടമാല്‍ മുഹമ്മദ് സ്വാലിഹ് (34) ആണ് അറസ്റ്റിലായത്. കോങ്ങാട്ടിലെ യുവതിയെ രണ്ട് വര്‍ഷം മുമ്പ് ഇയാൾ വിവാഹം കഴിച്ച് ഒരുമിച്ച് താമസിച്ചിരുന്നു.
അലനല്ലൂര്‍-മഞ്ചേരി റോഡില്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്ത് വരുന്ന ഇയാൾ അലനല്ലൂരിലെ യുവതിയെയും വിവാഹം ചെയ്തിരുന്നു. പാലക്കാട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സമാന രീതിയില്‍ വിവാഹ തട്ടിപ്പ് നടത്തിയതായി ഇയാള്‍ക്കെതിരെ പരാതിയുണ്ട്. സ്വാലിഹ്, രാഹുല്‍, വിഷ്ണു എന്നി പേരുകളിലാണ് യുവാവിനെ അറിയപ്പെട്ടിരുന്നത്.
പൊലീസില്‍ പരാതി നല്‍കിയതായി അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കോങ്ങാട് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് പലയിടങ്ങളിലും ഇയാള്‍ വിവാഹബന്ധത്തിന് ശ്രമിച്ചത്.
Post Your Comments