Latest NewsKeralaNews

തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

പാലോട് : തോട്ടിൽ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യാ ഭവനിൽ അരുൺ എന്ന എന്ന റെമോ കണ്മന്‍ (21)  പോലീസ് പിടിയിലായി.

Read Also : ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  

കഴിഞ്ഞ ദിവസം ആറ് മണിയോടെയാണ് സംഭവം. പ്രതി തന്റെ സ്വന്തം വീട് അടിച്ച്‌ തകര്‍ക്കുകയും മാതാപിതാക്കളെയും ഭാര്യയും അക്രമിച്ച്‌ പുറത്താക്കുകയും ചെയ്തു. ഇതിനു ശേഷം ഇയാള്‍ വീടിന് അടുത്തുള്ള തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ കടന്ന് പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോഴക്കും പ്രതി സമീപത്തെ വനത്തിൽ ഒളിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button