Latest NewsNewsIndia

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഭര്‍തൃപിതാവിനെ വിവാഹം കഴിച്ച് യുവതി

പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് യുവതിയുടെ വിവാഹം നടത്തിയത്

കാണ്‍പുര്‍ : ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടി യുവതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍തൃപിതാവിനെപ്പം താമസിക്കുന്ന വിവരം പുറത്തുവന്നത്.

തുടർന്ന് മൂന്ന് പേരെയും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. എന്നാല്‍, തനിക്ക് ഭര്‍ത്താവിനെ വേണ്ടെന്നും, ഭര്‍തൃപിതാവിനൊപ്പം പോയാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു യുവതി. യുവതിയുടെ ഭര്‍ത്താവ് ഇതിനെതിരെ ബഹളം വെച്ചെങ്കിലും പൊലീസ് യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

Read Also  : 85 പേരുമായി പോയ വിമാനം ലാന്റിംഗിനിടെ തകർന്ന് വീണു

പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാല്‍ ഭര്‍ത്താവിനൊപ്പം ആറു മാസം മാത്രമാണ് യുവതി താമസിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനം മൂലം യുവതി ഇയാളെ ഉപേക്ഷിച്ച്‌ ഭര്‍തൃപിതാവിനെ വിവാഹം കഴിക്കുകയായിരുന്നു. ഭര്‍തൃപിതാവിനെപ്പമുള്ള ജീവിതം സന്തോഷകരമാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് പൊലീസ് യുവതിയെ ഭര്‍തൃപിതാവിനൊപ്പം പോകാന്‍ അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button