KeralaNattuvarthaLatest NewsNews

‘ഡിജിറ്റൽ ഇന്ത്യയുടെ കുതിച്ചുചാട്ടം’: രാജ്യത്ത് യു.പി.ഐ ഇപാടുകളിലൂടെ ജൂൺ മാസം കൈമാറിയത് 5.47 ലക്ഷം കോടി രൂപ

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്

മുംബൈ: ജൂണ്‍ മാസത്തില്‍ യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ ഇടപാടുകളില്‍ 11.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്ത് ജൂൺ മാസത്തിൽ 280 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. അതിലൂടെ 5.47 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. മെയ് മാസത്തില്‍ 253 കോടി യു.പി.ഐ ഇടപാടുകളില്‍ നിന്നായി 4.91 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button