KeralaLatest NewsNews

കോവിഡ് പ്രതിരോധം: നിർണായക നേട്ടം കരസ്ഥമാക്കി എറണാകുളം

കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സുപ്രധാന ചുവടുവെയ്പ്പ് നടത്തി എറണാകുളം ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകി എറണാകുളം ജില്ലയിലാണ്. ഇതുവരെ ജില്ലയിൽ ആകെ 18,32,065 പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14,71,152 പേർ ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 പേർ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. ശനിയാഴ്ച്ച സർക്കാർ തെരഞ്ഞെടുത്ത 125 വാക്സിനേഷൻ കേന്ദ്രങ്ങളിലും 10 സ്വകാര്യ കേന്ദ്രങ്ങളിലും ജനങ്ങൾക്ക് വാക്സിൻ ലഭ്യമായെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read Also: ആയിരത്തിലധികം ആളുകളെ ഇസ്ളാമിലേക്ക് മതം മാറ്റി, പണമൊഴുക്കിയത് പാകിസ്ഥാന്‍ ചാര ഏജന്‍സിയെന്ന് ഇ.ഡിയുടെ വെളിപ്പെടുത്തൽ

ഇതുവരെ ആകെ 147 കെയർ ഹോമുകളിലായി 5545 പേർ വാക്സിൻ സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ നടത്തിയ 37 മെഗാ ക്യാമ്പുകളിലായി 8930 പേർ വാക്സിൻ സ്വീകരിച്ചു. 15 വാക്സിനേഷൻ ക്യാമ്പുകളാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സംഘടിപ്പിച്ചത്. ഇതിൽ 3671 തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചുവെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Read Also: ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാൻ തീരുമാനമില്ല: വൈ​ദ്യു​തി മ​ന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button