ന്യൂഡൽഹി : രാജ്യത്ത് മുപ്പത്തിയഞ്ച് കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. അതേസമയം, കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നൽകി.
Read Also : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
വൈറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു.
അതേസമയം മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന് ഐഐടികൾ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞറും മുന്നറിയിപ്പ് നൽകി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ആഘാതം കുറയ്ക്കാനാകും.
Post Your Comments