തിരുവനന്തപുരം : യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി ഷിജുവിനാണ് മര്‍ദനമേറ്റത്. അയൽവാസിയുടെ നായ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് പരാതി.
കഴിഞ്ഞ മാസം 29-നായിരുന്നു സംഭവം. ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ അയല്‍വാസിയുടെ നായ ഷിജുവിനെ ആക്രമിച്ചു. ഇതേ തുടര്‍ന്ന് നായയെ കെട്ടിയിടണമെന്ന് ഷിജു ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതി. ഷിജുവിന്‍റെ കൈകള്‍ കൂട്ടിക്കെട്ടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഇടപെട്ടാണ് ഷിജുവിനെ മോചിപ്പിച്ചത്.
Read Also : മലപ്പുറത്ത് സദാചാര ഗുണ്ടകള്‍ 17കാരനെ മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ അയല്‍വാസികളായ അഞ്ച് പേരെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എസ്. സി എസ്.ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
Post Your Comments