കണ്ണൂർ : അഴീക്കൽ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലെെവുഡുമായാണ് അഴീക്കലിൽ നിന്നുള്ള വലിയ ചരക്ക് കപ്പലിൻ്റെ കന്നിയാത്ര. വെസ്റ്റേൺ ഇന്ത്യ പ്ലെവുഡ്സിൻ്റെ എട്ട് കണ്ടെയ്നറുകളാണ് കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത്.
ജലഗതാഗതത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉൽഘാടനവേളയിൽ പറഞ്ഞു. ‘വ്യവസായത്തിന് സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തിരക്കേറിയ റോഡ് ഗതാഗതത്തിന് ബദലാണ് ജലമാർഗ്ഗം. ഇത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികൾക്കാണ് സർക്കാർ തുടക്കമിടുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി, ബേപ്പൂർ , ആഴിക്കൽ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ അടുത്ത ഘട്ടത്തിൽ കൊല്ലത്തെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നിന്നും ബേപ്പൂർ വഴി അഴീക്കലിലേക്കും തിരിച്ചും സ്ഥിരം സർവ്വീസ് ആരംഭിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വലിയ ചരക്ക് കപ്പൽ സർവീസ്.
Post Your Comments