
തഖാര്‍: വീണ്ടും താലിബാൻ ഭീകരർ അധികാരം പിടിച്ചെടുക്കുകയാണ്. അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുന്നതിന് പിന്നാലെയാണ് ജില്ലകളിൽ താലിബാൻ തങ്ങളുടെ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.
സ്ത്രീകള്‍ വീട്ടിൽ നിന്നും വിട്ട് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും പുരുഷന്മാര്‍ എല്ലാവരും താടി നീട്ടിവളര്‍ത്തി യാഥാസ്ഥിതിക മുസ്ലിം ആയി മാറണമെന്നുമാണ് പ്രധാന നിർദ്ദേശം. അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ തഖാറില്‍ ആണ് താലിബാന്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടികള്‍ക്ക് സ്ത്രീധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന താലിബാന്‍ ശാസനയ്‌ക്കെതിരെ വിമർശനം ഉയരുന്നുണ്ട്. പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന നിയന്ത്രണം സ്ത്രീ സ്വാതന്ത്ര്യന്റെ ഹനിക്കുന്നതാണെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.
Post Your Comments