കാബൂൾ: 2001 മുതല്‍ തമ്പടിച്ചിരുന്ന ബാഗ്രാം വിമാനത്താവളം ഉപേക്ഷിച്ച് അമേരിക്കന്‍ സൈന്യം മടങ്ങിയപ്പോള്‍ തീവ്രവാദികളും കൊള്ളക്കാരും അവിടേക്ക് ഒഴുകിയെത്തി. കാബൂളില്‍ നിന്നും ഏകദേശം 50 കിലോമീറ്ററോളം വടക്കുമാറിയുള്ള ഈ വിമാനത്താവളം അഫ്ഗാന് യുദ്ധത്തില്‍ അമേരിക്കയുടെ തന്ത്രപ്രധാനമായ ഒരു ആസ്ഥാനമായിരുന്നു സെപ്റ്റംബര്‍ 11 ന് മുന്‍പായി അഫ്ഗാനിസ്ഥാനിലെ അവസാന അമേരിക്കന്‍ സൈനികനും രാജ്യം വിടുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് പ്രഖ്യാപിച്ചതോടെ സൈനിക കേന്ദ്രത്തിന്റെ പ്രസക്തി ഇല്ലാതെയായിരുന്നു.
അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ അഫ്ഗാന് അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് പലരും ഭയന്നിരുന്നു. ഇന്നലെ ബാഗ്രാം വിമാനത്താവളത്തില്‍ കണ്ടത് അതിന്റെ സൂചനയായിരുന്നു എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ നാൾ നീണ്ടുനിന്ന യുദ്ധമായിരുന്നു അഫ്ഗാന് യുദ്ധം. 20 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ 2,312 സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത്. മാത്രമല്ല, 816 ബില്ല്യണ്‍ ഡോളറിന്റെ ചെലവും ഉണ്ടായി.
ഇന്നലത്തോടെ ബാഗ്രാമിലെ അവസാന സൈനികനും മടങ്ങിയതോടെ വിമാനത്താവളം അഫ്ഗാന് നഷനല്‍ സെക്യുരിറ്റി ആന്‍ഡ് ഡിഫന്‍സ് ഫോഴ്സിന് കൈമാറുകയായിരുന്നു. എന്നല്‍, ബാഗ്രാം പട്ടണത്തിന്റെ ഭരണാധികാരി പറയുന്നത്, തങ്ങള്‍ക്ക് വിവരം നല്‍കാതെയാണ് അമേരിക്കന്‍ സൈനികര്‍ സ്ഥലം വിട്ടതെന്നും അതിനാല്‍ തന്നെ വിമാനത്താവളത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ ആയില്ലെന്നുമാണ്. അതിനാലാണ് കൊള്ളക്കാര്‍ അഴിഞ്ഞാടിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സൈന്യം വിട്ടുപോയതറിഞ്ഞ ഒരു പറ്റം കൊള്ളക്കാര്‍ രാവിലെ നാലുമണിയോടെയാണ് വിമാനത്താവളത്തില്‍ എത്തിയത്. പ്ലാസ്റ്റിക്കും ലോഹങ്ങളുമായി പറിച്ചെടുക്കാന്‍ പറ്റാവുന്നിടത്തോളം സാധനങ്ങള്‍ പറിച്ചെടുത്തുകൊണ്ടുപോയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.മത ഭീകരന്മാരായ താലിബാന് വീണ്ടും അഫ്ഗാന്റെ നിയന്ത്രണംകൈയടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
read also: കോഴിക്കോട്ട് മൊബൈല്‍ കവർന്ന ശേഷം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു
കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ട് ഏതാനും ജില്ലകള്‍ അവര്‍ താലിബാന്റെ ഭരണത്തിന് കീഴിലാക്കി. നേരത്തേ അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന അഫ്ഗാന് സെക്യുരിറ്റി ഫോഴ്സിന്റെ വാഹങ്ങളും ആയുധങ്ങളും പലയിടങ്ങളിലും താലിബാന് ഭീകരര്‍ തട്ടിയെടുത്തതായി വാര്‍ത്തകളുണ്ട്.
Post Your Comments