കണ്ണൂർ : രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കണ്ടെത്തി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്നും നടത്തിയ കസ്റ്റംസ് റെയ്ഡിനിടെയാണ് സ്റ്റാര്‍ കണ്ടെത്തിയത് . പൊലീസ് വേഷത്തില്‍ ഷാഫി അടക്കമുള്ളവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
read also: ഡെൽറ്റാ വകഭേദം സ്ഥിരീകരിക്കുന്നവരുടെ രോഗലക്ഷണങ്ങളിൽ മാറ്റം: പ്രധാന ലക്ഷണമെന്തെന്ന് അറിയാം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെയും കൂട്ടി നടത്തിയ റെയ്ഡിൽ ഇത് കൂടാതെ ലാപ്‌ടോപും വിലപ്പെട്ട മറ്റുരേഖകളും കണ്ടെത്തിയിട്ടുണ്ട്. ടി.പി വധക്കേസിലെ മറ്റൊരു പ്രതിയായ കൊടിസുനിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
Post Your Comments