KeralaLatest NewsNews

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : അയിരൂരിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. നടത്തറ സ്വദേശി നൗഫലാണ് അറസ്റ്റിലായത്.

Read Also : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു : പദവി ഏറ്റെടുത്തിട്ട് നാല് മാസം 

നൗഫല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രിയെത്തുകയും ഒപ്പം ഇറക്കിവിടണമെന്ന് ആവശ്യപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തു. നൗഫല്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുപൊട്ടിക്കുകയും കൈയില്‍ കരുതിയ പെട്രോള്‍ കുപ്പി കാണിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതിന് പുറമേ വീട്ടിലെ സാധനങ്ങളും ഇയാൾ നശിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാനെത്തിയ പോലീസിനെയും നൗഫൽ ആക്രമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button