KeralaLatest NewsNews

കടൽ തീരത്തെ ഓപ്പൺ ജി​മ്മി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മുമ്പ് ​ത​ന്നെ പൊ​ട്ടി ​വീ​ഴുന്നെന്ന് ആക്ഷേപം

കോഴിക്കോട് ​​: കോ​തി തീ​ര​ദേ​ശ പാ​ത​യിലെ ഓപ്പൺ ജി​മ്മി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മുമ്പ് ​ത​ന്നെ പൊ​ട്ടി​വീ​ഴുന്നെന്ന് ആക്ഷേപം. സൈ​ക്കി​ള്‍ ട്രാ​ക്കി​ന്​ സ​മാ​ന്ത​ര​മാ​യി 15 ഭാ​ഗ​ങ്ങ​ളി​ല്‍ സ്​​ഥാ​പി​ച്ച 30 ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ര​ണ്ടെ​ണ്ണ​മാ​ണ്​ ​ത​ക​ര്‍​ന്നു​വീ​ണ​ത്. ത​ക​ര്‍ന്ന് വീണതെല്ലാം ​ ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ന്‍ കെ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Read Also : കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്  

ബീച്ചിലെത്തുന്നവർക്ക് വ്യാ​യാ​മം ചെ​യ്യാ​വു​ന്ന ഉപകരണങ്ങൾ ഉ​ദ്​​ഘാ​ട​നം കഴിഞ്ഞില്ലെങ്കിലും സ്​​ത്രീ​ക​ള​ട​ക്കം നി​ര​വ​ധി​പേർ ഉ​പ​യോ​ഗിച്ച് തുടങ്ങിയിരുന്നു. പാ​ര​ല​ല്‍ ബാ​ര്‍, മ​ള്‍​ട്ടി ഫ​ങ്​​ഷ​ന്‍ ട്രെ​യി​ന​ര്‍, മ​ള്‍​ട്ടി ചി​ന്‍​അ​പ്, മ​ള്‍​ട്ടി ട്വി​സ്​​റ്റ​ര്‍ തു​ട​ങ്ങി​യവയുടെ ച​വി​ട്ടി നി​ല്‍​ക്കാ​നു​ള്ള ഇരുമ്പ് ബാ​റു​ക​ളാ​ണ്​ ത​ക​ര്‍​ന്ന​ത്.

ക​ട​ലാ​ക്ര​മ​ണ​വും ഉ​പ്പു​കാ​റ്റും ഇരുമ്പിൽ തീ​ര്‍​ത്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക്​ പ്ര​ശ്​​ന​മാ​ണ്. അതേസമയം ഉ​ദ്​​ഘാ​ടനത്തിന് മുമ്പ് തന്നെ ത​ക​ര്‍​ന്ന​വ​യു​ടെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്ന്​​ ക​രാ​റു​കാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button