എറണാകുളം : ഉദയ൦പേരൂരില്‍ മദ്യപാനിയായ മകനെ കാന്‍സര്‍ രോഗിയായ അച്ഛന്‍ വെട്ടിക്കൊന്നു. ഞാറ്റിയില്‍ സ്വദേശി സന്തോഷിനെയാണ് അച്ഛന്‍ സോമന്‍ വെട്ടിക്കൊന്നത്. സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : പവർസ്റ്റാറിന് ശേഷം ദിലീപ് ചിത്രമെന്ന് ഒമർ ലുലു : ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു
മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നതിനാല്‍ കുറേ നാളുകളായി സോമന്‍ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മര്‍ദ്ദിച്ചതായി സോമന്‍ പറയുന്നു. രാത്രിയോടെ സോമന്‍ സന്തോഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികൾ പറഞ്ഞു. മൃതദേഹം പരിശോധനകൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments