തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. കമ്മീഷൻ സൂക്ഷിച്ചിരുന്ന രണ്ടു കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി നൽകിയിരുന്നത്.
ജോയിന്‍റ് ചീഫ് ഇലക്ടൽ ഓഫീസറാണ് പരാതി നൽകിയത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ഗൂഢലോചന, മോഷണം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസ് കേസ് അന്വേഷിക്കും.
Read Also : സംസ്ഥാന സർക്കാരിന്റ കോവിഡ് മരണക്കണക്കില്‍ അവ്യക്തത: വിമർശനവുമായി കേന്ദ്രം
പരാതിയിൽ ആരാണ് വിവരങ്ങൾ ചോർത്തിയതെന്ന് പറയുന്നില്ല. നേരത്തെ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. 4.34 ലക്ഷം ഇരട്ട, വ്യാജ വോട്ടർമാർ ഉള്ളതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഓപ്പറേഷൻ ട്വിൻസ് എന്ന പേരിലായിരുന്നു ഇരട്ട വോട്ടുകളുടെ പട്ടിക പ്രതിപക്ഷം പുറത്ത് വിട്ടിരുന്നത്. അതുകൊണ്ട് തന്നെ കേസ് കറങ്ങിതിരിഞ്ഞ് രമേശ് ചെന്നിത്തലയിലേക്ക് എത്താനാണ് സാധ്യത. സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും വലിയ വീഴ്ച പറ്റിയിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Post Your Comments