Latest NewsKeralaNewsIndiaInternational

ഡൽഹിയിലും യു പിയിലും കൂട്ട മതപരിവർത്തനം നടത്തിയെന്ന് പരാതി: ഇസ്ലാമിക നേതാക്കളുടെ വീടുകളിൽ ഇ ഡി റൈഡ്

ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും വാഗ്ദാനങ്ങൾ നല്‍കി കൂട്ടമതപരിവര്‍ത്തനം നടത്തി

ന്യൂഡൽഹി: കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയെ തുടർന്ന് ഡൽഹിയിലും ഉത്തര്‍പ്രദേശിലുമായി ആറിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി ഇഡി വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ നിരവധി രേഖകള്‍ പിടിച്ചെടുത്തതായും പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐയില്‍ നിന്നും പണം ലഭിച്ചതായും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read:കോവിഡ് ഒരു മണിക്കൂർ നേരത്തേക്ക് വിട്ടുനിൽക്കുമെന്ന അപഹാസ്യകരമായ ഉപദേശം മുഖ്യമന്ത്രിക്ക് ആര് നൽകി?: വി മുരളീധരൻ

ഇന്ത്യയിൽ വലിയതോതിലാണ് നിർബന്ധിത മത പരിവർത്തനം നടക്കുന്നത്. പ്രധാനപ്രതി ഉമര്‍ ഗൗതമിന്റെയും അദ്ദേഹത്തിന്റെ സംഘടനകളുടെയും നേതൃത്വത്തിലാണ് കൂട്ടമതപരിവര്‍ത്തനം നടന്നതെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളായ മുഹമ്മദ് ഉമര്‍ ഗൗതം, സഹായി മുഫ്തി ഖാസി ജഹാംഗിര്‍ ഖാസ്മി എന്നിവരുടെ ദില്ലിയിലെ വസതിയിലും ഇ ഡി തിരച്ചില്‍ നടത്തി.

യു പി യിലെയും ഡൽഹിയിലെയും ഇസ്ലാമിക നേതാക്കളുടെ വീടുകളിലും, ഉത്തര്‍പ്രദേശിലെ അല്‍ഹസന്‍ എജുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഗൈഡന്‍സ് എജുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവിടങ്ങളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് കൂട്ടമതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന കേസെടുത്തത്. ഇതോടൊപ്പം തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസ് ഇഡി രജിസ്റ്റര്‍ ചെയ്തു. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും വാഗ്ദാനം നല്‍കി കൂട്ടമതപരിവര്‍ത്തനം നടത്തിയെന്നതാണ് കേസ്.

കേരളത്തിലും നിർബന്ധിത മതപരിവാർത്തനത്തിന്റെ വാർത്തകൾ പുറത്തു വന്നിരുന്നു. ഭാര്യയെയും മകളെയും മതം മാറ്റാൻ ശ്രമിച്ചുവെന്ന യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button