KeralaLatest NewsNewsIndiaCrime

പരോളിനിറങ്ങി പെണ്ണുകാണലും വിവാഹവും: ടി.പി കേസിലെ പ്രതി അണ്ണന്‍ സിജിത്തിന്റെ വിവാഹത്തിന് പരോൾ നൽകിയത് ചട്ട വിരുദ്ധമായി

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി ചോദ്യം ചെയ്യലിനിടെ തനിക്ക് ടി.പി വധക്കേസിലെ പ്രതികളുടെ സഹായം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ടി പി വധക്കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് പരോളില്‍ ഇറങ്ങി വിവാഹിതനായെന്ന വാർത്തയും പുറത്തുവരുന്നത്. തലശ്ശേരിയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച്‌ വിവാഹം നടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അർജുൻ ആയങ്കിയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെ ടിപി കേസ് പ്രതികളെ സൂഷ്‌മം നിരീക്ഷിക്കാനായുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ഇതിനിടയിലാണ് ടി പി കേസിലെ ആറാം പ്രതിയായ അണ്ണൻ സജിത്തിനെയും വെട്ടിലാക്കുന്ന ചില വിവരങ്ങൾ പുറത്തുവരുന്നത്. ടിപി കേസിലെ കൂട്ടു പ്രതികളുടെ വിവാഹം മുൻപ് വൻ വിവാദത്തിനു വഴി വെച്ചിരുന്നു. ഇതോടെ, സജിത്തിന്റെ വിവാഹം രഹസ്യമായിട്ടായിരുന്നു നടന്നത്. വിവാഹ ചിത്രങ്ങൾ എവിടെയും പോസ്റ്റ് ചെയ്യരുതെന്നടക്കമുള്ള നിർദേശം സുഹൃത്തുക്കൾക്ക് നല്കിയിരുന്നുവെന്നാണ് സൂചന. മറുനാടൻ ആണ് ഇതുസംബന്ധിച്ച വാർത്തയും ഫോട്ടോയും പുറത്തുവിട്ടിരിക്കുന്നത്.

Also Read:യുപിയിൽ വിജയം നേടാൻ കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലന ക്ലാസുകളും ക്യാമ്പെയ്‌നുകളും ആരംഭിച്ച് പ്രിയങ്ക ഗാന്ധി

മെയ്‌ മാസത്തിലാണ് സജിത്ത് പരോളില്‍ ഇറങ്ങിയത്. ഇതിനുശേഷമാണ് പെണ്ണ് കണ്ടതും വിവാഹം നടത്തിയതുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിന് വേണ്ടി സജിത്തിന്‌ ചട്ട വിരുദ്ധമായാണ് പരോള്‍ അനുവദിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. ടി.പി കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായാണ് പരോൾ അനുവദിക്കുന്നതെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു.

അണ്ണന്‍ സിജിത്തിനു ജയില്‍ അധികൃതര്‍ നേരത്തെയും വഴി വിട്ട് പരോള്‍ അനുവദിച്ചിരുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ വിവാദം. ടി പി കേസിലെ പ്രതികള്‍ പുറത്തിറങ്ങിയാല്‍ ഒരാഴ്‌ച്ചക്ക് ശേഷം ഉന്നത പിടിപാടിലൂടെ പരോൾ നീട്ടിയെടുക്കലാണ് പതിവ്. പരോള്‍ അനുവദിക്കുന്നതിനായി അധികൃതര്‍ നിരത്തുന്ന വാദം അമ്മയ്ക്ക് സുഖമില്ലെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button