മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ ഭാര്യ കിരൺ റാവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 15 വര്ഷം കഴിഞ്ഞിരുന്നു ഇരുവരുടെയും ദാമ്പത്യം. ദമ്പതികൾക്ക് ആസാദ് റാവു ഖാൻ എന്ന മകനും ഉണ്ട്. ആമിറിന്റെയും കിരണിന്റെയും സംയുക്ത പ്രസ്താവന ഇങ്ങനെ,
‘ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ജീവിതകാലം മുഴുവൻ അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു, ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ വളർന്നിട്ടുള്ളൂ. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു – ഇനി ഭാര്യാഭർത്താക്കന്മാരായിട്ടല്ല, മറിച്ച് പരസ്പരം മാതാപിതാക്കളായും കുടുംബമായും.’
‘ഞങ്ങളുടെ മകൻ ആസാദിനു ഞങ്ങൾ അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും, അവനെ ഞങ്ങൾ ഒരുമിച്ച് വളർത്തുകയും ചെയ്യും. കുറച്ചു നാളായി ഞങ്ങൾ വേർപിരിയലിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. ഇപ്പോഴാണ് തീരുമാനത്തിലെത്താൻ കഴിഞ്ഞത്’ എന്നും പത്രക്കുറിപ്പിൽ പറയുന്നു.
Post Your Comments