ചണ്ഡീഗഢ്: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കുറ്റപ്പെടുത്തിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു അടയ്ക്കാനുള്ളത് എട്ട് മാസത്തെ വൈദ്യുതി ബില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 8.67 ലക്ഷം രൂപയാണ് കുടിശികയായുള്ളത്. സര്‍ക്കാറിനെ കുറ്റപ്പെടുത്തിയതിന് പിന്നാലെ സിദ്ദുവിന്റെ കുടിശിക ബില്ലിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പഞ്ചാബ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം 8,67,540 രൂപയാണ് കുടിശ്ശിക. അമൃത്‌സറിലെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ ബില്ലാണ് സിദ്ദു അടയ്ക്കാനുള്ളത്. കഴിഞ്ഞവര്‍ഷം അവസാനം 17 ലക്ഷത്തിലധികം രൂപയായിരുന്നു കുടിശ്ശിക. ഇതില്‍ പത്ത് ലക്ഷം രൂപ ഈ മാര്‍ച്ചില്‍ അടച്ച വിവരവും വെബ്സൈറ്റിലുണ്ട്. ഇന്നലെയായിരുന്നു കുടിശിക അടയ്ക്കാനുള്ള അവസാന ദിനമായി നല്‍കിയത്.
പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി ഇന്നലെ സിദ്ദു ട്വിറ്ററിലൂടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഒമ്പത് നിര്‍ദേശങ്ങളാണ് സിദ്ദു ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി തന്നെ വന്‍തുക കുടിശിക വരുത്തിയ വിവരം പുറത്തുവന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇടഞ്ഞുനില്‍ക്കുന്ന സിദ്ദു കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും തമ്മിലെ ഏറ്റുമുട്ടലോടെ പ്രശ്‌നകലുഷിതമാണ് പഞ്ചാബ് കോണ്‍ഗ്രസിലെ സാഹചര്യങ്ങള്‍.
read also: ആമിർ ഖാനും കിരൺ റാവുവും വേർ പിരിയുന്നു: വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു
പഞ്ചാബില്‍ 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഭരണവീഴ്ചയെ ചൊല്ലി സിദ്ദു ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സിന് തലവേദനയാവുകയാണ്. സിദ്ദുവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കയും രാഹുലും കഴിഞ്ഞ ദിവസം മാരത്തണ്‍ ചര്‍ച്ചനടത്തിയിരുന്നു. അതേസമയം, പി.സി.സി അധ്യക്ഷ സ്ഥാനമോ ഉപമുഖ്യമന്ത്രി സ്ഥാനമോ സിദ്ദുവിന് നല്‍കാനാവില്ലെന്ന കടംപിടിത്തത്തിലാണ് അമരീന്ദര്‍ സിംഗ്.
Post Your Comments