Latest NewsNewsIndia

കോവിഡ് വാക്‌സിനേഷന്‍: നിര്‍ണായക കണ്ടെത്തലുകളുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ് ഗ്രാജ്യുവെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഐഎംഇആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് മരണത്തില്‍ നിന്നും വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ കുറിച്ച് ആശ്വാസമേകുന്ന കണ്ടെത്തലുകളാണ് പഠന റിപ്പോര്‍ട്ടിലുള്ളത്.

Also Read: ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം, സുരേന്ദ്രന് പകരക്കാരനെ അന്വേഷിച്ച് ദേശീയ നേതൃത്വം

പഞ്ചാബ് സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ അടിസ്ഥാനമാക്കിയാണ് പിജിഐഎംഇആര്‍ പഠനം നടത്തിയത്. വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചാല്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യതയില്‍ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് 4,868 പോലീസ് ഉദ്യോഗസ്ഥരില്‍ 15 പേര്‍ മരിച്ചിരുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം, 35,836 പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ ഇവരില്‍ 9 പേര്‍ മാത്രമാണ് മരിച്ചത്. 42,720 പേര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചതില്‍ വെറും രണ്ട് പേര്‍ മാത്രമാണ് മരിച്ചതെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button