Latest NewsCarsNews

റേഞ്ച് റോവർ സ്പോർട്സ് എസ് വി ആർ ഇന്ത്യൻ വിപണിയിലേക്ക്

മുംബൈ: റേഞ്ച് റോവർ സ്പോർട്സ് എസ് വി ആർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വാർ ലാന്റ് റോവർ ഇന്ത്യ. 5.0 ലി സൂപ്പർ ചാർജ്ഡ് വി8 പെട്രോൾ എഞ്ചിനോടെയാണ് റേഞ്ച് റോവർ സ്പോർട്സ് എസ് വി ആർ ടോപ് റേഞ്ച് ലഭ്യമാകുന്നത്. 423 കിലോവാട്ട് പവർ 700 എൻഎം ടോർക്ക് എന്നിവ നൽകാൻ ശേഷിയുള്ള എൻജിനാണിത്‌. 4.5 സെക്കന്റിൽ ആക്സിലറേഷൻ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ എന്ന നിലയിലേക്ക് കുതിക്കും.

ജാഗ്വാർ ലാന്റ് റോവർ സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഇന്നേവരെ പുറത്തിറക്കിയതിൽ ഏറ്റവും വേഗതയുള്ളതും കരുത്തുറ്റതുമായ വാഹനമാണ് റേഞ്ച് റോവർ സ്പോർട്സ് എസ് വി ആർ എന്ന് കമ്പനി പറയുന്നു. യുകെയിലെ കവന്റിറിയിൽ നിന്ന് കൈകൾകൊണ്ട് പൂർത്തീകരിച്ച് പുറത്തിറക്കുന്ന വാഹനം റേഞ്ച് റോവർ സ്പോർട്സ് ലൈറ്റ് വെയ്‌റ്റിന്റെ ശേഷിയെ പരമാവധി പ്രകടമാകുന്നതാണ്.

Read Also:- ടോക്യോ ഒളിംപിക്സ്: ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണം

പരമ്പരാഗതമായി റേഞ്ച് റോവറിന് ലഭിക്കുന്ന ഓൾ ടെറിയൻ കാര്യശേഷിയും സൗകര്യവും നിലനിർത്തികൊണ്ടാണിത്. മികവോടെ തയ്യാറാക്കിയിരിക്കുന്ന ഡിസൈൻ വാഹനത്തിന്റെ കരുത്തുറ്റ വേഗതയിലും ബ്രേക്കിങിലും വാഹനം നിയന്ത്രണത്തിൽ തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്നതാണ്. വാഹനത്തിന്റെ ഡാംപിങ് ഹാർഡ് വെയറുകൾ അനിതരസാധാരണമായ ടോൺ ഇന്നും, മിഡ് കോർണർ ഗ്രിപ്പും നൽകാൻ പര്യാപ്തമാകും വിധമുള്ളതാണ്. കൂടുതൽ വാഹന നിയന്ത്രണവും സാധ്യമാക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button