കൊച്ചി: അഭിമുഖത്തിനിടെ അവതാരകനോട് പ്രകോപിതയായി ഐ.എസിൽ ചേർന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. വ്യൂ പോയന്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭവം. ഐ.എസിൽ ചേർന്ന് വിധവയായ ശേഷം അഫ്‌ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിമിഷയുടെ അമ്മ ഹേബിയസ് കോർപ്പസ് നൽകിയെന്ന വാർത്ത പുറത്തുവരുന്നതിനിടയിലാണ് പുതിയ സംഭവം.
‘നിമിഷ ഫാത്തിമയെന്ന തീവ്രവാദിയെ വെടിവെച്ച് കൊല്ലേണ്ട തീരുമാനമാണ് എടുക്കേണ്ടത്. ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിനു പകരം ഒരു തീവ്രവാദിനിയുടെ അമ്മയാണ് എന്നാണു’ എന്ന അവതാരന്റെ പരാമർശമാണ് ബിന്ദു സമ്പത്തിനെ പ്രകോപിതയാക്കിയത്. ഇതോടെയാണ് ബിന്ദു മൈക്ക് പിടിച്ച് വാങ്ങിയതും ക്യാമറ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചതും.
നിമിഷ ഫാത്തിമയെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്ത ആളുകൾ ഇപ്പോഴും നാട്ടിൽ വിലസി നടക്കുകയാണെന്ന് ബിന്ദു പറയുന്നു. ഇത്തരം ആളുകൾക്കെതിരെ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും ബിന്ദു ആരോപിക്കുന്നു. നിമിഷ ഫാത്തിമയെ ഇപ്പോഴും രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് തന്നെയാണോ താങ്കളുടെ തീരുമാനമെന്ന അവതാരകന്റെ ചോദ്യത്തിന് ബിന്ദു നൽകിയ മറുപടി ഇങ്ങനെ, ‘ഐ.എസ് എന്ന് പറയുന്ന കാര്യത്തോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. ഐ എസിന്റെ ഭീകരവശങ്ങൾക്ക് മുൻപേ എന്റെ മകൾ അവിടേക്ക് പോകുന്നതിനു മുന്നേ എന്റെ പെൺകുഞ്ഞിന് ഈ ഒരു ഗതികേടിനു വഴിയൊരുക്കിയ ആ ആളുകൾ ഈ തിരുവനന്തപുരത്ത് സുഖജീവിതമാണ് നയിക്കുന്നത്. എന്റെ മകൾ പോയ സമയത്ത് ഞാൻ മാധ്യമങ്ങളിൽ വന്ന് വിവരം പറയുകയും ചർച്ചയാവുകയും ചെയ്ത ശേഷം ഗരുഡ ഓപ്പറേഷൻ എന്ന ഓപ്പറേഷൻ വഴി എൻ.ഐ ഒഫീഷ്യൽസ് മെഡിക്കൽ, എഞ്ചിനീയറിങ് വിദ്യാർത്ഥികളായ 360 കുട്ടികളെ കൗൺസിലിംഗ് ചെയ്ത് അവരുടെ വീട്ടിലേക്ക് വിട്ടുകൊടുത്തു. ഇന്ന് 350 കുട്ടികൾ അവരുടെ വീട്ടിൽ സുരക്ഷിതമാണ്’, ബിന്ദു പറയുന്നു.
(കടപ്പാട്: വ്യൂ പോയന്റ്)
Post Your Comments