അമൃത്സര്‍: കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ വൈദ്യുതി ബില്‍ പുറത്ത്. കഴിഞ്ഞ 9 മാസമായി സിദ്ദു ബില്‍ അടച്ചിട്ടില്ല. ആകെ 8.67 ലക്ഷം രൂപയാണ് സിദ്ദു അടയ്ക്കാനുള്ളത്.
സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന ശിരോമണി അകാലിദള്‍ സര്‍ക്കാരുമാണെന്ന് സിദ്ദു പലപ്പോഴും പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സിദ്ദു ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിന്റെ വൈദ്യുതി ബില്‍ പുറത്തുവന്നിരിക്കുന്നത്. പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം ആകെ 8,67,540 രൂപയാണ് സിദ്ദു അടയ്ക്കാനുള്ളത്.
ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ വൈദ്യുതിയുടെ ഉപഭോഗം വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. നിലവില്‍ 14,000 മെഗാ വാട്‌സിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടിരുന്നു.
Post Your Comments