ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ ഭാരതത്തിനായി ഏറ്റവും അധികം പ്രാര്‍ത്ഥിച്ചത് പാകിസ്ഥാനാണെന്ന പഠന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തികള്‍ക്കുപ്പറത്തെ വൈര്യവും അകല്‍ച്ചയും കോവിഡ് മഹാമാരിയെ തുടർന്ന് ഇല്ലാതായെന്നാണ് അമേരിക്കയിൽ നിന്നൊരു ടെക്ക് ടീം നടത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനത്തിൽ പറയുന്നത്.
ട്വിറ്ററില്‍ വന്ന ഹാഷ്ടാഗുകൾ അടിസ്ഥാനമാക്കിയായിരുന്നു അമേരിക്കയിലെ ഈ ടെക് ടീം പഠനം നടത്തിയത്. കോവിഡിൽ വലയുന്ന ഇന്ത്യക്ക് പിന്തുണയും പ്രാര്‍ത്ഥനയും നല്‍കുന്ന ട്വീറ്റുകളാണ് ഇക്കാലയളവിൽ പാകിസ്താന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായതെന്നാണ് ഇവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ സിഎംയു യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഇന്ത്യാനീഡ്ഓക്‌സിജന്‍, പാകിസ്താന്‍ സ്റ്റാന്‍ഡ് വിത്ത് ഇന്ത്യ, കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് വന്ന സേ സോറി ടു ഇന്ത്യ എന്നീ മൂന്ന് ലക്ഷം ഹാഷ് ടാഗുകളാണ് ഇവര്‍ പഠന വിധേയമാക്കിയത്.
ഇതില്‍ 55,712 ട്വീറ്റുകളും വന്നത് പാകിസ്താനില്‍ നിന്നാണ്. 46,651 ട്വീറ്റുകള്‍ ഇന്ത്യയില്‍ നിന്നും ബാക്കി ലോകത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നുമായിരുന്നു. പാകിസ്ഥാനിൽ നിന്നുമുള്ള ട്വീറ്റുകളെല്ലാം പോസിറ്റിവ് ആയവ ആണെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ഏപ്രില്‍. മെയ് മാസങ്ങളില്‍ പാകിസ്ഥാനിലെ നിരവധി സെലിബ്രിറ്റികളും ഇന്ത്യക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനമെന്നാണ് സൂചന.
Post Your Comments