ബംഗളൂരു: ബംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇടിമുഴക്കം പൊലെ ഭീകരശബ്ദം. ഭൂമികുലുക്കമോ സ്‌ഫോടനമോ സംഭവിച്ചതാണെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും സത്യവാസ്ഥ മറ്റൊന്നാണെന്നാണ് സൂചന. സര്‍ജാപൂര്‍ ഏരിയ, ജെ പി നഗര്‍, ബെന്‍സണ്‍ ടൗണ്‍, അള്‍സൂര്‍, ഇസ്റോ ലേഔട്ട്, എച്ച്എസ്ആര്‍ ലേഔട്ട്, ദക്ഷിണ ബെംഗളൂരു, കിഴക്കന്‍ ബെംഗളൂരു എന്നിവിടങ്ങളില്‍ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.
2020 മേയ് മാസത്തില്‍ ബംഗളൂരു നിവാസിളെ ഞെട്ടിച്ച് വലിയ ശബ്ദം കേട്ടത് എല്ലാവരെയും പരിഭ്രാന്തിയിലാക്കിയിരുന്നു. അന്നത്തേതിന് സമാനമായി ഇന്ന് ഉച്ചയ്ക്ക് 12.23നാണ് ഒരു ഘോര ശബ്ദം ബംഗളൂരുവിനെ വിറപ്പിച്ചിച്ചത്.
2020 മേയ് മാസത്തില്‍ ഇന്ത്യന്‍ വോമസേനയുടെ ജെറ്റ് വിമാനത്തിന്റെ ശബ്ദമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും തിരയുകയാണ് ബംഗളൂരുവിലെ ജനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തിനേത് സമാനമായി വ്യോമസേനയുടെ ജെറ്റ് വിമാനത്തിന്റെ ശബ്ദം തന്നെയാണെന്നാണ് ചിലര്‍ ട്വിറ്ററില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
Post Your Comments