കണ്ണുര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തലവേദനയായി കരിപ്പൂര്‍ സ്വര്‍ണക്കടത്തും മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയും. ഇയാളുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ച് കസ്റ്റംസ് ഉടന്‍ കണ്ണൂരിലെത്തും. അര്‍ജുന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് സംശയിക്കുന്ന രണ്ട് സഹകരണ ബാങ്കുകളിലെ സ്വര്‍ണ പരിശോധകരുമായി നടത്തിയ സ്വര്‍ണ- പണമിടപാടുകളാണ് പരിശോധിക്കുക. ചുരുങ്ങിയത് 25 തവണയെങ്കിലും അര്‍ജുന്‍ സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
Read Also : കേരളത്തിലെ ക്വട്ടേഷൻ ക്രിമിനലിസം അതീവഗുരുതരം: തിരുവഞ്ചൂരിനെതിരെ ഉയർന്ന വധഭീഷണിയില്‍ നടപടി വേണമെന്ന് കെ.കെ രമ
സ്വര്‍ണക്കടത്തിലൂടെ കോടികള്‍ അര്‍ജുന്‍ സമ്പാദിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ പണംസഹകരണ ബാങ്കുകളിലായിരിക്കു നിക്ഷേപിച്ചിട്ടുണ്ടാകുക എന്ന കണക്കുകൂട്ടലിലാണ് കസ്റ്റംസ് . കണ്ണൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വേണ്ടിവരുമെന്ന നിലപാടിലാണ് കസ്റ്റംസ്. ‘സ്വര്‍ണം കടത്തല്‍ മാത്രമല്ല കുഴല്‍പ്പണ ഇടപാടുകളിലും അര്‍ജുന്‍ ആയങ്കിക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം ഇടപാടുകളിലുടെ സമ്പാദിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും അറിയേണ്ടതുണ്ട്. അര്‍ജുന്‍ ആയങ്കിയുമായി കണ്ണൂരിലെ രണ്ട് പ്രമുഖ സഹകരണ ബാങ്കുകളിലെ സ്വര്‍ണ പരിശോധകരുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
രാമനാട്ടുകര വാഹനാപകടത്തിന് ശേഷം കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി മുങ്ങിയത് എങ്ങോട്ടാണെന്നു ലോക്കല്‍ പൊലിസിന്റെ സഹായത്തോടെയാണ് കസ്റ്റംസ് അന്വേഷിക്കുക. ഇതു കൂടാതെ അര്‍ജുന്‍ ഉപയോഗിച്ച കാര്‍ പരിയാരം ആയുര്‍വേദ കോളേജ് റോഡില്‍ കണ്ടെത്തിയതും അന്വേഷിക്കുക. അര്‍ജുന്‍ ആയങ്കിയുമായി ബന്ധം പുലര്‍ത്തിയ രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍ വരും. ഇതോടെ സ്വപ്‌ന സുരേഷിന്റെ സ്വര്‍ണക്കടത്ത് കേസിന് പുറമെ അര്‍ജുന്‍ ആയങ്കിയും സി.പി.എമ്മിന് തലവേദനയായിരിക്കുകയാണ്.
Post Your Comments