കോഴിക്കോട്: കോഴിക്കോട് അതിഥി തൊഴിലാളിയോട് ക്രൂരത. മൊബൈൽ കവർച്ചക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ചായിരുന്നു ക്രൂരത. എളേറ്റിൽ വട്ടോളിയിലാണ് സംഭവം. ഇയ്യാട് താമസിക്കുന്ന ബീഹാർ സ്വദേശി അലി അക്ബറിനെയാണ് റോഡിലൂടെയാണ് വലിച്ചിഴച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂർ സ്വദേശികളായ സനു കൃഷ്ണൻ, ഷംനാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ എത്തിയ മോഷണ സംഘം അദ്ദേഹത്തിന്റെ മൊബൈൽ തട്ടിപ്പറിക്കുകയും കിലോമീറ്ററുകളോളം റോഡിലൂടെ വളിച്ചിഴക്കുകയുമായിരുന്നു.
അതേസമയം കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എളേറ്റിൽ വട്ടോളിയിൽ അതിഥി തൊഴിലാളിയായ അലി അക്ബറിനോട് രണ്ട് മോഷ്ടാക്കൾ ചെയ്തിട്ടുള്ള ക്രൂരത അപലപനീയമാണെന്ന് എം കെ മുനീർ എം എൽ എ വ്യക്തമാക്കി. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .
Post Your Comments