ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത് 48,786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 61,588 പേര്‍ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 13,658 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ദ്ധനയുണ്ട്. ആറുശതമാനമാണ് ഉയര്‍ന്നത്. ആയിരത്തിലേറെ പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,005 പേര്‍ മരിച്ചു. മരണനിരക്ക് 1.31 ശതമാനമാണ്.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന എട്ടു ജില്ലകളാണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, മലപ്പുറം, കൊല്ലം, കാസര്‍കോട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം.
Post Your Comments