KeralaLatest NewsNews

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള വാക്‌സിനേഷന് തുടക്കം കുറിച്ച് കളക്ടര്‍

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള വാക്‌സിനേഷന് തുടക്കമിട്ട് ജില്ലാ കളക്ടര്‍. തിരുവനന്തപുരം ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ ഉദ്ഘാടനം നവ്‌ജ്യോത് ഖോസ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Also Read:‘അർജുനെ കൈകാര്യം ചെയ്യാനായിരുന്നു പദ്ധതി’: സിനിമയെ വെല്ലുന്ന ചെയ്സിംഗിൽ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി സൂഫിയാൻ

തിരുവനന്തപുരം ജില്ലയില്‍ 137 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണുള്ളത്. ഇവരില്‍ 59 പേര്‍ ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചു. പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും സാമൂഹ്യ സുരക്ഷാ ദൗത്യത്തിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

വാക്‌സിനേഷന് എത്തിയവര്‍ക്കായി മൂന്ന് എന്‍95 മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അടങ്ങുന്ന ശുചിത്വ കിറ്റ് നല്‍കി. പൂജപ്പുര വി.ടി.സി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം. ഷൈനിമോള്‍, പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിത്രാ രവി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button