Latest NewsIndiaNews

2022-ല്‍ ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്​ട്രീയം ജനിക്കും : അഖിലേഷ്​ യാദവ്

2022-ലെ ​ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവി​ശ്വാസത്തിലാണ്​ യാദവും സമാജ്​വാദി പാര്‍ട്ടിയും

ന്യൂഡല്‍ഹി : യോഗി ആദിത്യനാഥ് നയിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ 2022-ല്‍ ഉത്തര്‍പ്രദേശില്‍ ജനാധിപത്യ വിപ്ലവമുണ്ടാകുമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2022-ല്‍ യു.പിയില്‍ ഒരു തെരഞ്ഞെടുപ്പല്ല നടക്കുന്നത്, മറിച്ച്‌​ പ്രത്യേക രാഷ്​ട്രീയത്തിനെതിരായ വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘നിലവിലെ വിനാശകരമായ, യാഥാസ്ഥിതിക നെഗറ്റീവ്​ രാഷ്​ട്രീയത്തിനെതിരെ ചൂഷണം ചെയ്യപ്പെടുന്ന, അവഗണിക്കപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന, അപമാനിക്കപ്പെടുന്ന, ദലിത്​, ദരിദ്രര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്​ത്രീകള്‍, യുവജനങ്ങള്‍ എന്നിവരുടെ പുതിയ രാഷ്​ട്രീയം ജനിക്കും’ -അഖിലേഷ്​ യാദവ്​ ട്വിറ്ററില്‍ കുറിച്ചു.

Read Also : സർക്കാർ സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ അവസരം : അപേക്ഷ സ്വീകരിച്ച് തുടങ്ങി

2022-ലെ ​ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവി​ശ്വാസത്തിലാണ്​ യാദവും സമാജ്​വാദി പാര്‍ട്ടിയും. 403 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ 350 സീറ്റ്​ നേടി അധികാരത്തിലെത്തുമെന്ന വി​ശ്വസത്തിലാണ്​ യാദവ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button