ന്യൂഡല്‍ഹി : യോഗി ആദിത്യനാഥ് നയിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ 2022-ല്‍ ഉത്തര്‍പ്രദേശില്‍ ജനാധിപത്യ വിപ്ലവമുണ്ടാകുമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2022-ല്‍ യു.പിയില്‍ ഒരു തെരഞ്ഞെടുപ്പല്ല നടക്കുന്നത്, മറിച്ച് പ്രത്യേക രാഷ്ട്രീയത്തിനെതിരായ വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘നിലവിലെ വിനാശകരമായ, യാഥാസ്ഥിതിക നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെ ചൂഷണം ചെയ്യപ്പെടുന്ന, അവഗണിക്കപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന, അപമാനിക്കപ്പെടുന്ന, ദലിത്, ദരിദ്രര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവരുടെ പുതിയ രാഷ്ട്രീയം ജനിക്കും’ -അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.
Read Also : സർക്കാർ സബ്‌സിഡിയോടുകൂടി എയര്‍ കണ്ടീഷനറുകള്‍ വാങ്ങാൻ അവസരം : അപേക്ഷ സ്വീകരിച്ച് തുടങ്ങി
2022-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യാദവും സമാജ്‍വാദി പാര്‍ട്ടിയും. 403 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ 350 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന വിശ്വസത്തിലാണ് യാദവ്.
Post Your Comments