കാലിഫോർണിയ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ട്രൈറ്റൻ ഇന്ത്യയിലേക്ക്. തെലുങ്കാനയിലാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 2,100 കോടി രൂപ മുതൽമുടക്കിലാണ് ട്രൈറ്റൻ ഇ വി ഇന്ത്യയിൽ അത്യാധുനിക ഇലക്ട്രിക്ക് വാഹന നിർമാണശാല സ്ഥാപിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതുസംബന്ധിച്ച് ട്രൈറ്റൻ ഇലക്ട്രിക്ക് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡും തെലുങ്കാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കാന വ്യവസായ, ഐ ടി, വാണിജ്യ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും ട്രൈറ്റൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ഹിമാൻഷു പട്ടേലുമാണു ധാരണാപത്രത്തിൽ ഒപ്പിട്ടത്.
Read Also:- മെസ്സി ബാഴ്‌സലോണയിൽ നിന്ന് പുറത്ത്: ഇന്നു മുതൽ ഫ്രീ ഏജന്റ്
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ പ്ലാന്റിനായി തെലുങ്കാനയെ തെരഞ്ഞെടുത്തതെന്നും കമ്പനി അധികൃതർ പറയുന്നു. തികച്ചും വ്യവസായ സൗഹൃദമായ നയങ്ങളാണ് തെലുങ്കാന പിന്തുടരുന്നതെന്നും കമ്പനി വ്യക്തമാക്കി.
Post Your Comments