Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

‘അർജുനെ കൈകാര്യം ചെയ്യാനായിരുന്നു പദ്ധതി’: സിനിമയെ വെല്ലുന്ന ചെയ്സിംഗിൽ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി സൂഫിയാൻ

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടം അന്വേഷിച്ചിറങ്ങിയ സംഘം ഒടുവിലെത്തിയത് സ്വർണക്കള്ളക്കടത്തിലാണ്. സ്വർണക്കടത്തിൽ കൊടുവള്ളി സംഘത്തിലെ പ്രധാനി ടി.കെ. സൂഫിയാനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെ കൊലപ്പെടുത്താൻ ആർക്കെങ്കിലും ക്വട്ടേഷൻ ലഭിച്ചിരുന്നോയെന്നാണ് അന്വേഷണ സംഘം തിരയുന്നത്.

രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്നത് അർജുന്റെ കയ്യിൽ സ്വർണമില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്ന് സൂഫിയാൻ മൊഴി നൽകി. കൊടുവള്ളി സംഘത്തിന്റെ സ്വർണം സ്ഥിരമായി തട്ടിയെടുക്കുന്ന അർജുനെ കൈകാര്യം ചെയ്യാൻ തന്നെയാണ് പിന്തുടർന്നതെന്ന് വ്യക്തമാക്കുന്ന സൂഫിയാൻ അർജുനെ കൊലപ്പെടുത്താൻ പദ്ധതി ഉണ്ടായിരുന്നില്ലെന്നും പറയുന്നുണ്ട്. ‘കൊലപ്പെടുത്തുകയല്ല, പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം’ എന്നാണു ഇയാൾ പറയുന്നത്.

Also Read:ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം: കര്‍ഷക സമരത്തിന്റെ ഭാഗമായ 200ഓളം പേര്‍ക്കെതിരെ കേസ്

കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി കൊടുവള്ളി സംഘം കടത്തിയ സ്വർണം ഇരുപത്തഞ്ചോളം തവണയാണ് അർജുൻ തട്ടിയെടുത്തത്. ഇതോടെ അർജുനെ പൂട്ടാൻ ടീം പദ്ധതി ഇട്ടു. ഇവർ ഇതിനായി സൂഫിയാനെ ഏൽപ്പിച്ചു. ടിപ്പർ ലോറിയടക്കമുള്ള വാഹനങ്ങളുമായാണ് കൊടുവള്ളി സംഘമെത്തിയത്. റോഡിൽ ലോറി കുറുകെയിട്ട് അർജുനെ തടയുകയായിരുന്നു ലക്ഷ്യം. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കുക മാത്രമായിരുന്നു ചെർപ്പുളശ്ശേരി സംഘത്തിന്റെ ദൗത്യം.

എന്നാൽ, സ്വർണവുമായെത്തിയ കാരിയറിനെ കസ്റ്റംസ് പിടികൂടിയതറിഞ്ഞ അർജുൻ പെട്ടന്ന് തന്നെ ശ്രമം ഉപേക്ഷിച്ച് വണ്ടി തിരിച്ചു. കൊടുവള്ളി സംഘം അർജുന്റെ വാഹനത്തെ പിന്തുടരുന്നതു കണ്ട ചെർപ്പുളശ്ശേരി സംഘം അർജുന്റെ കയ്യിൽ സ്വർണമുണ്ടെന്ന ധാരണയിൽ അർജുനെ പിന്തുടർന്ന്. കസ്റ്റംസ് കാരിയാറിനെ പിടികൂടിയതറിഞ്ഞ ഇവരും പതുക്കെ പിന്മാറി. അമിതവേഗതയിലായിരുന്ന അർജുനെ പിടികൂടാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോഴാണ് തങ്ങൾ മടങ്ങിയതെന്നു സൂഫിയാൻ പറയുന്നു. മടക്കയാത്രയിലാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button