KeralaLatest News

പാളിയത് കൊടുവള്ളിടീമിന്റെ പകതീര്‍ക്കല്‍ ശ്രമം: ലക്ഷ്യമിട്ടത് അർജുനെ, ചെയ്സിംഗില്‍ ടിപ്പര്‍ലോറികളും

രാമനാട്ടുകരയില്‍ അര്‍ജുനെ പിന്തുടര്‍ന്നത് അര്‍ജുന്റെ കയ്യില്‍ സ്വര്‍ണമില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്ന് ഇന്നലെ അറസ്റ്റിലായ ടി.കെ. സൂഫിയാന്റെ മൊഴി

കോഴിക്കോട്: അന്ന് രാമനാട്ടുകര ബൈപ്പാസില്‍ നടന്നത് സ്വര്‍ണ്ണ കടത്തിലെ കൊടുവള്ളി-കണ്ണൂര്‍ മാഫിയകള്‍ തമ്മിലെ ഗ്യാങ് വാര്‍ തന്നെ. കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി കൊടുവള്ളി സംഘം കടത്തിയ സ്വര്‍ണം ഇരുപത്തഞ്ചോളം തവണയാണ് അര്‍ജുന്‍ തട്ടിയെടുത്തത്. ഇതോടെയാണ് ഈ സംഘങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നത്.
രാമനാട്ടുകാര വാഹനാപകടം നടന്ന ദിവസം കൊടുവള്ളി സംഘം അര്‍ജുന്‍ ആയങ്കിയുടെ കാറിനെ പിന്തുടര്‍ന്നത് കണ്ണൂരിലെ ലോബിയെ പാഠം പഠിപ്പിക്കാനായിരുന്നു.

രാമനാട്ടുകരയില്‍ അര്‍ജുനെ പിന്തുടര്‍ന്നത് അര്‍ജുന്റെ കയ്യില്‍ സ്വര്‍ണമില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്ന, ഇന്നലെ അറസ്റ്റിലായ ടി.കെ. സൂഫിയാന്റെ മൊഴി അന്വേഷണ സംഘം കണക്കിലെടുത്തു. സംഭവത്തിനു ശേഷം താമരശ്ശേരി ചുരത്തിനു സമീപത്തുള്ള സുഹൃത്തിന്റെ കൃഷിയിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായും സൂഫിയാന്‍ പൊലീസിനോടു പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെ വകവരുത്തുകയെന്ന ലക്ഷ്യം ഈ കാര്‍ ചെയ്‌സിംഗിനുണ്ടെന്നാണ് സൂചന.

read also: സ്വർണ്ണക്കടത്ത്: അന്വേഷണം അര്‍ജുന്‍ ആയങ്കിയുടെ ഹവാല ഇടപാടുകളിലേക്ക്, ആകാശുമായുള്ള ബന്ധം അന്വേഷിക്കും

അര്‍ജുനെ വധിക്കാനുള്ള ക്വട്ടേഷന്‍ ഇവര്‍ക്കുണ്ടായിരുന്നു എന്ന് തന്നെയാണ് നിഗമനം. കൊടുവള്ളി മാഫിയ കൂട്ടായി എടുത്ത തീരുമാനമാണ് അര്‍ജുന് എതിരായ നീക്കം. അമിതവേഗതയിലായിരുന്ന അര്‍ജുനെ പിടികൂടാന്‍ സാധിക്കില്ലെന്നു ബോധ്യമായപ്പോഴാണ് കൊടുവള്ളിക്കാര്‍ മടങ്ങിയത്. മടക്കയാത്രയിലാണ് അപകടമുണ്ടായത്. സ്വര്‍ണവുമായി എത്തിയ കാരിയറെ കസ്റ്റംസ് പിടികൂടിയതറിഞ്ഞ് അര്‍ജുന്‍ പെട്ടെന്നു മടങ്ങിയതാണ് പദ്ധതി പൊളിയാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button