കോഴിക്കോട്: മാരകായുധങ്ങളുമായി ഒരു സംഘം വീട് കയറി അക്രമിച്ചതായി പരാതി. ആക്രമണത്തില്‍ വീട്ടമ്മയ്ക്കും ഗൃഹനാഥനും മക്കള്‍ക്കും ഗുരുതരമായ പരിക്കേറ്റു. കന്നൂട്ടിപ്പാറ വലിയപീടിയേക്കല്‍ ഹംസയെയും കുടുംബത്തെയുമാണ് ബുധനാഴ്ച രാത്രിയില്‍ ഒരു സംഘം വീട്ടില്‍ കയറി അക്രമിച്ചെന്ന് പരാതി ഉയര്‍ന്നത്. പുറമ്പോക്ക് ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Read Also : സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: പോലീസ് അന്വേഷണം ആരംഭിച്ചു
വീടിനോട് ചേര്‍ന്ന പുറമ്പോക്കില്‍ ഹംസ ഏതാനും വാഴകള്‍ കൃഷി ചെയ്തിരുന്നു. ഈ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് മറ്റൊരു വിഭാഗം രംഗത്ത് വന്നു. ഇതോടെ ബുധനാഴ്ച പകല്‍ റോഡില്‍ വെച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് രാത്രിയോടെ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് വാള്‍, കമ്പിവടി, സൈക്കിള്‍ ചെയിന്‍ മുതലായ മാരകായുധങ്ങളുമായി ഹംസയുടെയും, സമീപത്തെ ഭാര്യ സഹോദരിയുടേയും വീടുകളില്‍ കയറി കൊച്ചു കുട്ടികള്‍ അടക്കമുള്ളവരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി.
പരിക്കേറ്റ വലിയ പീടിയേക്കല്‍ ഹംസ (55), മകന്‍ ശമീര്‍ (30 ), എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Post Your Comments