Latest NewsKeralaNews

സിഗ്നല്‍ തെളിഞ്ഞു: കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നു

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വീണ്ടും മെട്രോ സര്‍വീസ് ആരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് സര്‍വീസ് നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

Also Read: അഭിമാനമാണ് ഡോക്ടർമാർ: സ്വന്തം ജീവൻ തൃണവത്ക്കരിച്ചുകൊണ്ടാണ് ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നതെന്ന് വീണാ ജോർജ്

53 ദിവസങ്ങള്‍ക്ക് ശേഷമാണ് മെട്രോ സര്‍വീസ് പുന:രാരംഭിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലുമാകും സര്‍വീസ് നടത്തുക. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുന:ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകള്‍ സാനിറ്റൈസ് ചെയ്യണമെന്നും പരമാവധി കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button