കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങൾ തുടർക്കഥയാകുന്നു. സ്ത്രീധനത്തെ ചൊല്ലി ആലുവയില്‍ ഗര്‍ഭിണിക്ക് നേരെ ഭര്‍ത്താവിന്റെയും ഭർത്തൃമാതാവിന്റെയും ക്രൂര മര്‍ദ്ദനം. ആലങ്ങാട് സ്വദേശി നൗഹത്തിനാണ് സ്ത്രീനത്തിന്‍റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. നാല് മാസം ഗർഭിണിയാണ് നൗഹത്ത്. മകളെ മർദിക്കുന്നതു കണ്ട് തടയാൻ ശർമിച്ച നൗഹത്തിന്‍റെ പിതാവിനും പരിക്കേറ്റു. ഇദ്ദേഹത്തിന്‍റെ മുഖത്ത് നിന്നും ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Also Read:കോവിഡ് ബാധിതരായവർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്: ‘കവച്’ പദ്ധതി എന്ത്, എങ്ങനെ?
സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവായ ജൗഹര്‍ യുവതിക്ക് നേരെ ആക്രമം നടത്തിയത്. മുൻപും ഇയാൾ യുവതിയെ മർദ്ദിച്ചിരുന്നു. വിവാഹ സമയത്ത് പത്ത് ലക്ഷം രൂപയുടെ സ്വർണം യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ, ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നു നൗഹത്തും പിതാവ് സലീമും ആരോപിക്കുന്നു. ജൗഹറിനെതിരായി സലീം പോലീസില്‍ പരാതി നല്‍കി. പിതാവിന്റെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
ജൗഹര്‍, മാതാവ് സുബൈദ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന തുകയെ ചൊല്ലി ഏറെനാളായി നില്‍ക്കുന്ന തര്‍ക്കം മര്‍ദ്ദനത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് പോലിസ് പ്രാഥമിക വിവരം നല്‍കുന്നത്. കേസെടുത്തതോടെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്.
Post Your Comments