Latest NewsKeralaIndiaNews

ലോക്നാഥ് ബെഹ്റയുടെ സ്ലീപ്പിങ് സെൽ വെളിപ്പെടുത്തൽ: ഇത്തരം പ്രസ്താവനകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ക്യാംപസ് ഫ്രണ്ട്

എറണാകുളം: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ലോകനാഥ് ബെഹ്‌റയുടെ പ്രസ്താവനയ്ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ബെഹ്‌റയ്ക്ക് ആർ എസ്‌ എസ്‌ ഭാഷ്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ ആരോപിച്ചു. കേരളത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് ബെഹ്റ നടത്തിയതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഷാൻ പറഞ്ഞു.

‘സംഘപരിവാര്‍ വിരുദ്ധതയില്‍ ശക്തിയാര്‍ജിച്ച കേരളത്തെ മനപ്പൂര്‍വം അപമാനിക്കാനുള്ള ശ്രമമാണിത്. വിദ്യാഭ്യാസം ആര്‍ജിക്കുന്നവരെയും ഡിജിപി അപമാനിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൃത്യമായ തെളിവുകള്‍ നിരത്തണം. ഇത്തരം ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ വിഷയം കൃത്യമായി പഠിക്കണം. കേരളത്തിൽ സ്ലീപ്പിങ് സെല്ലുകൾ ഉണ്ടെന്നു പറഞ്ഞ ഡിജിപി ഇതിനെ തടയാൻ സ്വീകരിച്ച മാർഗ്ഗമെന്താണെന്നും വ്യക്തമാക്കണം’, ഷാൻ പറയുന്നു.

Also Read:ഭാര്യയ്ക്ക് സുഖപ്രസവം, ഭർത്താവ് ‘വര്‍ക്​ ഫ്രം ഹോസ്​പിറ്റല്‍’: വിമർശനവുമായി സോഷ്യൽ മീഡിയ

മുമ്പ് ഗുജറാത്തില്‍ മോദി സര്‍ക്കാരിന് ക്ളീൻ ചിറ്റ് കൊടുത്ത വ്യക്തിയാണ് ബെഹ്റയെന്നും ഷാൻ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് നുഴഞ്ഞുകയറ്റം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഷാൻ ബെഹ്‌റയുടേത് ആർ എസ്‌ എസ്‌ അനുകൂല മനോഭാവമാണെന്നും ആരോപിച്ചു.

‘ആര്‍എസ്എസ് നേതാക്കളുടെ കേസുകള്‍ക്കു നേരെ കണ്ണടയ്ക്കുന്നതിന്റെ കാരണം ബെഹ്‌റയുടെ സംഘപരിവാര്‍ പ്രേമത്തിന്റെ ഭാഗമാണ്. ഇത്തരം പ്രസ്താവന ഇറക്കി ദുരൂഹത സൃഷ്ടിച്ച് കേരളത്തെ അപമാനിക്കാനാണ് പോലിസ് മേധാവി ശ്രമിക്കുന്നത്. ഐഎസ് റിക്രൂട്ട്‌മെന്റും തീവ്രവാദവും ആരാണ് നടത്തുന്നതെന്നും ആരുടെ സ്ലീപ്പിംഗ് സെല്‍ ആണ് അതെന്നും കണ്ടെത്തണം. മറിച്ച് സമൂഹത്തില്‍ ദുരൂഹത സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും’ മുഹമ്മദ് ഷാന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button