CinemaLatest NewsBollywoodNews

ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി

മുംബൈ: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അടുത്ത ഫാമിലി സുഹൃത്തുക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധിച്ച് അദ്ദേഹത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിൽ ന്യൂമോണിയയുടെ നേരിയ ലക്ഷണമുണ്ടെന്നും ചികിത്സയിലാണെന്നും ഭാര്യ രത്ന അറിയിച്ചിരുന്നു. 1970-80 കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ വ്യക്തിത്വമായിരുന്നു നസറുദ്ദീൻ ഷാ.

Read Also:- പുതിയ കരാർ ഒപ്പുവെക്കില്ല: എംബാപ്പെ പിഎസ്ജി വിടുന്നു

നൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇഷക്കിയ, ദി ഡേർട്ടി പിക്ച്ചർ, സിന്ദഗി ന മിലേഗി ദൊബാര തുടങ്ങി പുതിയകാല ചിത്രങ്ങളിലും സജീവമാണ് ഷാ. കഴിഞ്ഞ വർഷം ആമസോൺ പ്രൈം വീഡിയോ സീരിസായ ബണ്ടിഷ് ബണ്ടിട്സിലും താരം അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button