ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ വെറുപ്പിന്റെ മതിലുകളുയരുന്നു. നിഷ്കളങ്കര്‍ കൊല്ലപ്പെടുന്നു. ചിത്രകാരന്മാര്, നടീ-നടന്മാര്, ചരിത്രകാരന്മാര്, കവികള്‍ നിയന്ത്രിക്കപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദരാക്കപ്പെടുന്നു. അനിതീക്കെതിരെ നിലകൊള്ളുന്നവരുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നു. ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. സത്യം പറയുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന ബോളിവുഡ് നടന് നസറുദീന്‍ ഷാ. രാജ്യത്തിന്റെ സ്വാതന്ത്ര്യം മതത്തിന്റെ മതില് കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടുകയാണെന്നും നമ്മുടെ ഭരണഘടന എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. എതിര്‍പ്പുകള്‍ക്ക് ഇടമില്ലാത്ത ഒരു രാജ്യമാണോ നമ്മള് സ്വപനം കണ്ടെതെന്നും അദ്ദേഹം തുറന്നടിക്കുന്നു. ആംനസ്റ്റി ഇന്ത്യയ്ക്കായി വേണ്ടി ചിത്രീകരിച്ച 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് നസ്റുദ്ദീന്‍ ഷായുടെ പരാമര്‍ശം.
Post Your Comments